
ഡല്‍ഹി: രാജ്യത്തെ സിഎന്‍ജി, പിഎന്‍ജി ഉപയോക്താക്കള്‍ക്ക് 2026 മുതല്‍ കോളടിക്കും.
സിഎന്‍ജിയുടേയും ഗാര്‍ഹിക ഉപയോഗത്തിനുള്ള പിഎന്‍ജിയുടേയും വിലയില്‍ ഗണ്യമായ കുറവാണ് 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. രാജ്യത്തുടനീളം വിലക്കുറവ് നടപ്പിലാകും.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് വിലക്കുറവ് യാഥാര്‍ത്ഥ്യമാകുന്നത്.
പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 മുതല്‍ 3 രൂപ വരെ ലാഭിക്കാന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനങ്ങളില്‍ ബാധകമായതുള്‍പ്പെടെയുള്ള മറ്റ് നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലയിലെ കുറവ് പ്രാബല്യത്തില്‍ വരിക. മൂന്ന് ഘടനകളുണ്ടായിരുന്ന നികുതി പുതുക്കിയ സാഹചര്യത്തില്‍ രണ്ടായി കുറഞ്ഞതാണ് വിലയില്‍ കുറവ് വരാനുള്ള പ്രധാന കാരണം.



