പദ്യംചൊല്ലലും വായനാനുഭവം പങ്കുവയ്ക്കലും: വേറിട്ട പരിപാടികളോടെ വായനാ ദിനം ഒളശ്ശ സി.എം.എസ്.എൽ.പി.സ്കൂളിൽ ആചരിച്ചു:
ഒളശ്ശ:
വേറിട്ട പരിപാടികളുമായി
ഒളശ്ശ സി.എം.എസ്.എൽ.പി.സ്ക്കൂളിലെ വായനാവാരം ആഘോഷിച്ചു.
വയനാ വാരത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉത്ഘാടനം വാർഡ് മെമ്പർ സുനിത അഭിഷേക് നിർവഹിച്ചു. അയ്മനത്തുള്ള മനസ്സ് ചാരിറ്റബിൾ സംഘടന ഉപദേശക സമിതിയംഗം ജി. പ്രസാദ് വായനാ ദിനസന്ദേശം നൽകി.
മനസ്സ് ചാരിറ്റബിൾ സംഘടന സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങൾ സംഘടനാ പ്രസിഡൻ്റ് പ്രസാദ് കുമാർ കൂത്തു കരിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ലീനാ പി കുര്യന്
കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനസ്സ് സംഘടനയിലെ മറ്റൊരംഗമായ ശാന്തകുമാരി കുട്ടികളുമായി സംവാദം നടത്തി. പിടിഎവൈസ് പ്രസിഡൻ്റ് അമ്പിളി മനു ആശംസകൾ അറിയിച്ചു. ലിഡിയ ടീച്ചർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുമാരി ജാനകി വിപിൻ്റെ പദ്യം ചൊല്ലലും മാസ്റ്റർ അലൻ റ്റി സോളമൻ്റെ വായനാനുഭവം പങ്കുവയ്ക്കൽ എന്നിവയും ശ്രദ്ധേയമായി. യോഗത്തിൽ നീതു ജോൺ ടീച്ചർ സ്വാഗതവും സവിത മേരി ജോൺ ടീച്ചർ നന്ദിയും അറിയിച്ചു.