video
play-sharp-fill

ചുങ്കം സിഎംഎസ് സ്കൂളിൽ മോഷണം: പ്രതി അറസ്റ്റിൽ: പിടിയിലായത് സ്ഥിരം പ്രതിയായ മണിമലക്കാരൻ

ചുങ്കം സിഎംഎസ് സ്കൂളിൽ മോഷണം: പ്രതി അറസ്റ്റിൽ: പിടിയിലായത് സ്ഥിരം പ്രതിയായ മണിമലക്കാരൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ചുങ്കം സിഎംഎസ് സ്കൂളിൽ മോഷണം നടത്തിയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മണിമല സ്വദേശിയായ കൃഷ്ണൻകുട്ടിയെ ( 62) ആണ് നാഗമ്പടത്തിനു സമീപത്തു നിന്നും പിടിച്ചത്. നിരവധി മോഷണകേസുകളിൽ പ്രതിയായ കൃഷ്ണൻകുട്ടി ജയിലിൽ നിന്നും ഇറങ്ങിയിട്ട് ആറു മാസമേ ആയുള്ളൂ.

മണിമല പോലീസ് സ്റ്റേഷനിൽ മാത്രം ഏഴു മോഷണക്കേസുകൾ ഉള്ള ഇയാൾക്ക് പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. കോട്ടയം നാഗമ്പടം കേന്ദ്രികരിച്ചു കൂടുതൽ മോഷണം നടത്തുവാൻ ഇയാളും കൂട്ടാളികളും പദ്ധതി തയാറാക്കി വരവേ ആണ് ഇയാൾ പോലീസ് പിടിയിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടാളികളെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്. പകൽ ഭിക്ഷക്കാരെ പോലെ പള്ളികളിലും അമ്പലങ്ങളിലും കറങ്ങി നടന്നു മോഷ്ടിക്കേണ്ട സ്ഥലം കണ്ടെത്തി വെക്കുകയാണ് ഇയാളുടെ രീതി. നാഗമ്പടം ഭാഗത്തു കൂടുതൽ മോഷണങ്ങൾ നടന്നതിനാൽ പോലീസ് കൂടുതൽ പട്രോളിംഗ് ടീമിനെ അങ്ങോട്ടേക്ക് നിയോഗിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ , എസ് ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.