play-sharp-fill
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ വ്യാജ പ്രചാരണം: യുവാവ് കൊല്ലത്ത് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ വ്യാജ പ്രചാരണം: യുവാവ് കൊല്ലത്ത് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകരുതെന്ന്  വാട്സാപ്പിലൂടെ വ്യാജപ്രചരണം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പാരിപ്പള്ളി വേളമാനൂര്‍ സ്വദേശി അമലി (22)നെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്തത്.  സമൂഹമാദ്ധ്യമങ്ങളിലൂടെ അമല്‍ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ട പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരക്കാരെ പിടികൂടുന്നതിനായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അണക്കെട്ടുകള്‍ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടെന്നും മറ്റുമുള്ള സന്ദേശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കുന്നത്. ദുരന്തമുഖത്ത് ഒന്നായി ശ്രദ്ധകേന്ദ്രീകരിക്കുന്ന ഭരണകൂടത്തിലെ വിവിധവകുപ്പുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനൊപ്പം ഇത്തരം സന്ദേശങ്ങളെ പ്രതിരോധിക്കുവാനും സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണ്. തുടര്‍ന്നാണ് ശക്തമായ നടപടികളിലേക്ക് കടക്കുവാന്‍ പൊലീസ് തീരുമാനിച്ചത്.
ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡി.ജി.പി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ കൈമാറി പരിഭ്രാന്തി പരത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണം.