
കോട്ടയം: സി എം എസ് കോളേജിന്റെ ഇ-പ്രസിദ്ധീകരണമായ “സി എം എസ് കണക്ട്” വാർത്താപത്രിക പ്രകാശനം ചെയ്തു.
കോളേജ് ഗ്രേറ്റ് ഹോളിൽ നടന്ന പരിപാടിയിൽ റിട്ടയേർഡ് അധ്യാപക കൂട്ടായ്മ പ്രസിഡന്റ് ഡോ. സൂസൻ വർഗീസ് പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. അഞ്ചു ശോശൻ ജോർജ് കോളേജിന്റെ വികസനലക്ഷ്യങ്ങൾ വിശദീകരിച്ചു.
അലംനി കോഓർഡിനേറ്റർ പ്രഫ. ജേക്കബ് ഈപ്പൻ കുന്നത്ത് കോളേജിൽ പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തവർക്കുള്ള “ചൂളമരം” ഏകോപനപദ്ധതികൾ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബർസാർ റവ ഡോ. ഷിജു സാമുവേൽ, വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, വിദ്യാസൗഹൃദം സെക്രട്ടറി ശ്രി ജിജോ വി എബ്രഹാം, സി എം എസ് കണക്ട് എഡിറ്റർ ശ്രി അരുൺ വർഗീസ് തോമസ് എന്നിവർ സംസാരിച്ചു.