സി.എം.എസ് ചരിത്രവിഭാഗത്തിന്റെ അലുമിനി മീറ്റ് ‘മെലുഹ 2025’ ഡിസംബർ 6ന്;മുതിർന്ന പൂർവവിദ്യാർത്ഥി അലുമിനി മീറ്റ് ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: സി.എം.എസ് ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘മെലുഹ 2025’ അലുമിനി മീറ്റ് ഡിസംബർ 6-ന് രാവിലെ 10 മണിക്ക് കോളേജിലെ ഗ്രേറ്റ് ഹാളിൽ വെച്ച് നടക്കും.

video
play-sharp-fill

ചരിത്ര വിഭാഗത്തിന്റെ പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സംഗമം, 75 വർഷത്തെ ഓർമ്മകളും സൗഹൃദങ്ങളും വീണ്ടും പുതുക്കപ്പെടുന്ന ഒരു മഹാസംഗമം കൂടിയാണ്.

പ്രിൻസിപ്പൽ പ്രൊ. അഞ്ജു സോസൻ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ചരിത്രവിഭാഗം മേധാവിയും കോ–ഓർഡിനേറ്ററുമായ ഡോ. സുമി മേരി തോമസ് സ്വാഗതം ആശംസിക്കും. ഏറ്റവും പ്രായം കൂടിയ പൂർവവിദ്യാർത്ഥി അലുമിനി മീറ്റ് ഉദ്ഘാടനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലുമിനി മീറ്റിന്റെ ഭാഗമായി ചരിത്ര വിഭാഗത്തിന്റെ ചരിത്രം വിളിച്ചോതുന്ന “ദി ഹിസ്റ്ററി ഓഫ് ദി ഹിസ്റ്ററി ഡിപ്പാർട്മെന്റ്” എന്ന ഡോക്യൂമെന്ററി പേപ്പർ പ്രകാശനം നടക്കും. തുടർന്ന് പൂർവവിദ്യാർഥികൾക്ക് ഓർമ്മകൾ പങ്കുവയ്ക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ചരിത്ര വിഭാഗത്തിന്റെ എല്ലാ തലമുറകളിലുമുള്ള അധ്യാപകരെയും 75 വയസിനു മുകളിൽ പ്രായമുള്ള എല്ലാം പൂർവവിദ്യാർത്ഥികളെയും ആദരിക്കുന്ന ‘എ സല്യൂട്ട് ടു ലെഗസി പരിപാടിയുടെ ഭാഗമായി നടക്കും.

വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന “മെലഡി ലെയ്ൻ ” സംഗീതകച്ചേരി, റിതം ഓഫ് ടുഗെതെർനെസ്സ്
നൃത്താവിഷ്‌കാരം, ഗോൾഡൻ വോയ്സിസ് റിട്ടേൺ എന്ന പേരിൽ പഴയ വിദ്യാർത്ഥികളുടെ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. സുമി മേരി തോമസ് (7907174331), ശ്രീമതി രാധിക ജി (9567226630), ഡോ. ഹിന്ദൂജ രമേഷ് (9895772977) അല്ലെങ്കിൽ ഇമെയിൽ ചെയ്യുക [email protected].