play-sharp-fill
കാലത്തിന്റെ വെല്ലുവിളി എഴുത്തുകാരൻ മറികടന്നു: ടി.ഡി. രാമകൃഷ്ണൻ

കാലത്തിന്റെ വെല്ലുവിളി എഴുത്തുകാരൻ മറികടന്നു: ടി.ഡി. രാമകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രസാേങ്കതിക രംഗത്തെ വളർച്ച ഉയർത്തിയ വെല്ലുവിളിയെ പുതിയകാലത്ത് എഴുത്തുകാരൻ മറികടന്നെന്ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. സി.എം.എസ്. കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവഭാവം പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർഗാത്മകസാഹിത്യത്തിൽ സ്ഥാനമില്ലെന്നു പറഞ്ഞു പുറത്തുനിർത്തിയവർ പുതിയകാലത്ത് അകത്തുകയറി വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ദളിത് സാഹിത്യം പോലുള്ളവ അതിന് ഉദാഹരണമാണ്.
എഴുത്തുകാരൻ വായനക്കാരനെക്കറിച്ച് ഇന്നു ബോധവാനാണ്. മലയാള സാഹിത്യത്തിലെ നോവലെഴുത്തുകാർ ഇന്ത്യയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ ഡോ.മിനി ചാക്കോ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷ മിനി മറിയം സഖറിയ, ഡോ. കെ..എൻ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.