play-sharp-fill
കഞ്ചാവുകാരെ എസ് എഫ് ഐക്കാർ അടിച്ചോടിച്ചു: കമ്പും കുറുവടിയുമായി മാഫിയ സംഘം കോളജിന് പുറത്ത് തമ്പടിച്ചു; കോളജ് രണ്ട് ദിവസം നേരത്തെ അടച്ചു

കഞ്ചാവുകാരെ എസ് എഫ് ഐക്കാർ അടിച്ചോടിച്ചു: കമ്പും കുറുവടിയുമായി മാഫിയ സംഘം കോളജിന് പുറത്ത് തമ്പടിച്ചു; കോളജ് രണ്ട് ദിവസം നേരത്തെ അടച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ആർട്സ് ഫെസ്റ്റിവൽ ദിവസം കോളജിനുള്ളിലെത്തിയ കഞ്ചാവ് മാഫിയ സംഘത്തെ എസ്എഫ്ഐക്കാർ അടിച്ചോടിച്ചതോടെ ക്രിസ്മസ് അവധിക്കായി സിഎംഎസ് കോളജ് അടച്ചു. രണ്ടു ദിവസങ്ങളിലായി സിഎംഎസ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് മാഫിയ സംഘം കഞ്ചാവുമായി എത്തിയത്. സംഭവത്തെ തുടർന്ന് കോളജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ മാഫിയ സംഘത്തെ തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും മാഫിയ സംഘാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി. അടി കൊണ്ട അക്രമി സംഘം പിൻതിരിഞ്ഞോടി.
ബുധനാഴ്ച രാവിലെ അക്രമി സംഘം വീണ്ടും കോളേജിലെത്തി വിദ്യാർത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. എം ജി സർവകലാശാലയുടെ വനിതാ മതിൽ ആലോചനാ യോഗം നടക്കുന്നതിനിടെയായിരുന്നു സംഘർഷം. സംഘർഷം രൂക്ഷമായതോടെ കോളജ് രണ്ട് ദിവസം നേരത്തെ അടയ്ക്കുകയായിരുന്നു. 21 ന് കോളജ് അടയ്ക്കാനിരിക്കെയാണ് സംഘർഷത്തെ തുടർന്ന് കോളജ് നേരത്തെ അടച്ചത്. ബുധനാഴ്‌ച നടക്കേണ്ടിയിരുന്ന പരിപാടികൾ 31 ലേയ്ക്ക് മാറ്റി വച്ചു.