ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ല, വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണം, എസ്ഡിപിഐ ഉൾപ്പടെയുള്ളവർ മതേതര പക്ഷത്ത് വരണമെന്നും സിഎംപി നേതാവ് സിപി ജോൺ

Spread the love

കണ്ണൂർ: ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് സിഎംപി നേതാവ് സിപി ജോൺ. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണമെന്നതാണ് നിലപാട്. എസ്ഡിപിഐ ഉൾപ്പടെയുള്ളവർ മതേതര പക്ഷത്ത് വരണമെന്നും ജോൺ ആവശ്യപ്പെട്ടു.

video
play-sharp-fill

അടുത്ത തവണ അധികാരത്തിലേറാമെന്ന് യുഡിഎഫിന് അമിത ആത്മവിശ്വാസം പാടില്ലെന്നും പണിയെടുത്താലേ ജയിക്കുകയുള്ളു എന്നകാര്യം മറക്കരുതെന്നും സിപി ജോൺ കൂട്ടിച്ചേർത്തു. അതിനിടെ വട്ടിയൂർക്കാവിൽ ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.

2016 ൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരൻ വിവരിച്ചു. ബിജെപിക്ക് ബദൽ കോൺഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ച നയത്തിന്‍റെ തുടർച്ചയാണ് ഈ പിന്തുണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിൽ ഈ പിന്തുണ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടുന്ന മുന്നണിക്കും കിട്ടിയിട്ടുണ്ട്. മോദിയെ വിമർശിക്കാതെ, രാഹുൽ ഗാന്ധിയെ മാത്രം വിമർശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാർട്ടിക്കും വെൽഫയർ പാർട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരൻ ചോദിച്ചിരുന്നു.