video
play-sharp-fill
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വ്യാജവാറ്റ്: അയ്മനത്ത് 120 ലീറ്റർ വാഷ് പിടികൂടി; പ്രതിയും പിടിയിൽ

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വ്യാജവാറ്റ്: അയ്മനത്ത് 120 ലീറ്റർ വാഷ് പിടികൂടി; പ്രതിയും പിടിയിൽ

ക്രൈം ഡെസ്ക്

കോട്ടയം: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്ന വൻ വ്യാജവാറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടി. 120 ലിറ്റർ വാഷാണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരുപ്പൂത്തട്ട് മേനോൻകരി സ്വദേശി ബിജുവി (47) നെയാണ് എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടിയത്. ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് നിന്നും 105 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടിയിരുന്നു.

ക്രിസ്മസ് കാലത്തും വിശേഷ അവസരങ്ങളിലും ദിവസങ്ങളിലും ഈ പ്രദേശത്ത് വൻ തോതിൽ വാറ്റുനടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. എന്നാൽ , ഇത് സംബന്ധിച്ച് ദിവസങ്ങളോളം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തുമ്പ് കണ്ടെത്താൻ എക്സൈസ് സംഘത്തിന് സാധിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ബിജു വാറ്റ് തയ്യാറാക്കുന്നതായി വാഷ് എക്സൈസ് സംഘം കണ്ടെത്തിയത്. ബിജുവിൽ നിന്നും വാറ്റ് സ്ഥിരമായി വാങ്ങിയിരുന്ന ആളിൽ നിന്നാണ് ഇത് സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.

തുടർന്ന് എക്സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ ,പ്രിവന്റീവ് ഓഫിസർമാരായ ഫിലിപ്പ് തോമസ് , ഗിരീഷ് കുമാർ , എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ കൃഷ്ണകുമാർ , ടി.എസ് സുരേഷ് , സിവിൽ എക്സൈസ് ഓഫിസർമാരായ നിഫി ജേക്കബ് , അനു വിജയൻ , ഡ്രൈവർ അനസ് മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ കുമരകം ആർ.ബ്ളോക്കിൽ നിന്നും 105 ലീറ്റർ ചാരായം എക്സൈസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിൻ്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JV0Me0BojDfD2olHYSgpXI