സിഎം വിത്ത് മീ;കോളുകളുടെ പ്രവാഹം;താങ്കള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്കു പുറത്താണ്’; വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പരാതി;മൂവായിരത്തോളം കോളുകള്‍ എത്തിയെന്ന് അധികൃതര്‍

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി എന്നോടൊപ്പം (സിഎം വിത്ത് മീ) സിറ്റിസന്‍ കണക്ട് പരാതി പരിഹാര സംവിധാനത്തിന്റെ ആദ്യദിവസം തന്നെ കോള്‍ കിട്ടുന്നില്ലെന്ന് പൊതുജനങ്ങളുടെ പരാതി. 1800 425 6789 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച പലര്‍ക്കും ‘താങ്കള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്കു പുറത്താണ്’ എന്ന മറുപടിയാണ് ലഭിച്ചത്.

അതേസമയം നിരവധി കോളുകള്‍ എത്തുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വരും ദിവസങ്ങളില്‍ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഏതാണ്ട് മൂവായിരത്തോളം കോളുകള്‍ എത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്.

ആവശ്യങ്ങള്‍ വിശദമായി പറയണമെന്നും പരിശോധിച്ച് ഉചിതമായ നടപടികള്‍ ഒട്ടും വൈകാതെ സ്വീകരിക്കുമെന്നും ആ വിവരം അറിയിക്കുമെന്നും മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പോടെയാണ് കോള്‍ ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ടാണ് സിറ്റിസന്‍ കണക്ട് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ആദ്യമായി വിളിച്ച നടന്‍ ടൊവിനോ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു