‘മുഖ്യമന്ത്രിയെ വിളിച്ചിട്ട് കിട്ടുന്നില്ല’; സിഎം വിത്ത് മീ കോള്‍ സെന്‍ററിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

Spread the love

കോഴിക്കോട്: സിഎം വിത്ത് മീ കോള്‍ സെന്‍ററിലേക്ക് പരാതിപ്പെടാനായി വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ദുല്‍കിഫില്‍ പൊലീസിനെതിരായ പരാതി പറയാനാണ് കോള്‍ സെന്‍ററിലേക്ക് പല തവണയായി വിളിച്ചത്. കോള്‍ സെന്‍ററിലേക്ക് ഒരേ സമയം നിരവധി വിളികള്‍ വരുന്നതുകൊണ്ടാണ് പലർക്കും കിട്ടാത്തെന്നും തിരികെ വിളിക്കുമെന്നും ഔദ്യോഗിക വിശദീകരണം.

വടകരയില്‍ വെച്ച്‌ കഴിഞ്ഞ മാസം പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാതിപ്പെടാനാണ് ഇന്നലെ ഉച്ചയോടെ ദുല്‍കിഫില്‍ സിഎം വിത്ത് മീ കോള്‍ സെന്‍ററിലേക്ക് വിളിച്ചത്. ആദ്യ കോള്‍ ബിസിയായിരുന്നു. രണ്ടാമത്തെ കോളില്‍ മുഖ്യന്ത്രിയുടെ ശബ്ദ സന്ദേശം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ സന്ദേശത്തിന് ശേഷം കണക്‌ട് ചെയ്യാനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് വീണ്ടും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.