മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചെന്ന് ഇഡിയുടെ സ്ഥിരീകരണം; നടപടി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെയും ക്രൈം നന്ദകുമാറിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍

Spread the love

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരുന്നെന്ന് ഇഡിയുടെ സ്ഥിരീകരണം.

വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചുവെന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവേക് കിരണിന് 2023 ല്‍ സമൻസ് അയച്ചിരുന്നുവെന്ന് ഇഡി വ്യക്തമാക്കുന്നത്.

എസ്‌എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാല്‍, വിവേക് കിരണ്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് മാത്രമല്ല, ഇതുസംബന്ധിച്ച്‌ തുടർനടപടികളും ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡിയുടെ വെബ്സൈറ്റില്‍ ഇപ്പോഴും വിവേകിന്റെ പേരിലുള്ള സമൻസിന്റെ രേകകളുണ്ട്. രണ്ടരവർഷത്തിനിടെ ഇതുസംബന്ധിച്ച്‌ എന്തു നടപടിയുണ്ടായെന്നതിന് ഇഡി വിശദീകരണം നല്‍കിയിട്ടില്ല. ലാവ്‍ലിൻ കേസുമായി വിവേക് കിരണിനുള്ള ബന്ധവും അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.