
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ദുബായിലേക്ക് പുറപ്പെടും.
ഗള്‍ഫ് സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ഞായറാഴ്ച രാവിലെ ദുബായില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണ കർത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലി അമിറ്റി സ്കൂളില്‍ ഓർമ്മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ അവസാനിക്കും. ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


