video
play-sharp-fill

Sunday, May 18, 2025
HomeMain'അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ'; ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നു; അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ...

‘അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ’; ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നു; അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

Spread the love

പാലക്കാട്: അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണ്.

വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണ്.
അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണ്. ഇവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം.

അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പണമില്ല. സംസ്ഥാനത്ത് ആവശ്യങ്ങളേറെയാണ് ഉള്ളത്. അത് നിറവേറ്റാനുള്ള ഖജനാവിൻ്റെ ശേഷി സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനാണ് കിഫ്ബി രൂപം കൊണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിക്കെതിരെയുള്ള എതിർപ്പിൽ പ്രതിപക്ഷത്തിനെ വിമർശിച്ചു. തള്ളിപ്പറയുന്നവർ തന്നെ കിഫ്ബിക്ക് കയ്യടിക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments