video
play-sharp-fill

വിവാദങ്ങൾക്കിടെ എമ്പുരാന്‍ സിനിമ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവുമെത്തി

വിവാദങ്ങൾക്കിടെ എമ്പുരാന്‍ സിനിമ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവുമെത്തി

Spread the love

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമെത്തി. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിനിമ കാണാനെത്തിയത്. ചിത്രം വലിയ വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാന്‍ എത്തിയതെന്നതാണ് ശ്രദ്ധേയം.

മാര്‍ച്ച് 27-ന് റിലീസ് ചെയ്ത പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരേ സംഘപരിവാര്‍ അനുകൂലികളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പല ബിജെപി പ്രവര്‍ത്തകരും സിനിമയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാൻ ഇനി പ്രദർശിപ്പിക്കുക. വീണ്ടും സെൻസർ ചെയ്യുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group