മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു; സിഐ അടക്കം 4 പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു.

പി ടി തോമസിന്‍റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു പോകുമ്പോള്‍
കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാര്‍ണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സിഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്.

ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാല്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി, പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം പി ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.

പി ടി തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.