video
play-sharp-fill

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അം​ഗീകരിക്കാനാകില്ല; മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അം​ഗീകരിക്കാനാകില്ല; മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു വിഭാഗം ആളുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും.

സമിതിയോട് മൂന്ന് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കും. അതിനുശേഷം അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ പദ്ധതി നിര്‍ത്തിവെക്കുക എന്നതൊഴികെ ബാക്കിയെല്ലാം ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

ചിലര്‍ മനഃപൂര്‍വ്വം സംഘര്‍ഷമുണ്ടാകാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘര്‍ഷം ഉണ്ടാക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന ആവശ്യം ഒഴികെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം അരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അക്രഡിറ്റേറ്റ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്.

നാഷണല്‍ ഗ്രീന്‍ ട്രൈബ്യണല്‍ ഈ പഠനറിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും പത്തുകിലോമീറ്റര്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായാണ് കാണുന്നത്. ഇതില്‍ ചിലത് ദീര്‍ഘകാലാടിസ്ഥാനത്തിലും ചിലത് അടിയന്തരമായി പരിഗണിക്കേണ്ടതുമാണ്. എന്നാല്‍ കുറച്ചുനാളുകളായി ഒരു വിഭാഗം ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പരിസരത്തും സമരം നടത്തുകയാണ്. അവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക, തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ വാടകനല്‍കി മാറ്റി പാര്‍പ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കുക, തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധത്തനത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ വിഴിഞ്ഞം നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പ ഠനം നടത്തുക എന്നിവയാണ്. സമരക്കാരുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ചര്‍ച്ചനടത്തിവരികയാണ്.