video
play-sharp-fill

ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല; സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ല; കേരള പോലീസിന്റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല; സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ല; കേരള പോലീസിന്റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും പക്ഷെ തെറ്റു ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിലപിണറായി വിജയന്‍. കേരള പോലീസിന്റെ
67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിലും മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ മികച്ച സേനയാണ് കേരള പൊലീസ്. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ് കാലത്തും പൊലിസിന്റെ പ്രവര്‍ത്തനം മാതൃകാപരം ആയിരുന്നു. ഇലന്തൂര്‍ ഇരട്ട നരബലിക്കേസും പാറശാലയിലെ ഷാരോണ്‍രാജ് വധക്കേസും അന്വേഷിച്ച് കണ്ടെത്തുന്നതില്‍ പൊലീസ് മികച്ച പ്രകടനം കാഴ്ചവച്ചു. പൊലീസ് യശസ് നേടിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ഗവേഷണം നടത്തുന്നുണ്ട്. അതിനെയെല്ലാം തരണം ചെയ്ത് ജോലി ചെയ്യുന്ന പൊലീസിനെ അഭിനന്ദിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ ആ സേനയുടെ ഭാഗമായി നില്‍ക്കണോ എന്ന് ചോദിച്ചു. ചിലരുടെ പ്രവര്‍ത്തികള്‍ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പഞ്ഞു.

ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ചില പ്രവര്‍ത്തികള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനമുണ്ടാകും. അപ്പോള്‍ അസ്വസ്ഥപ്പെടേണ്ട. വിരലില്‍ എണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അത് അംഗീകരിക്കാന്‍ കഴിയില്ല. നിര്‍ഭയമായും സത്യസന്ധമായും ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.