മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പന്‍
സ്വന്തം ലേഖകൻ
കൊച്ചി: ചരിത്രം കുറിച്ച് രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍.
സൂക്ഷ്മഗ്രാഹിയായ മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുവത്വവും, ഊര്‍ജ്ജസ്വലതയും നിറഞ്ഞ മന്ത്രിമാരുടെ സംഘത്തിനും, കേരളത്തെ സാമൂഹിക ഭദ്രതയിലും, മതേതരത്വത്തിലും അധിഷ്ഠിതമായ രാജ്യത്തെ തന്നെ ഏറ്റവും സമൃദ്ധിയും, സമാധാനവും നിറഞ്ഞ സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനകം ആരംഭിച്ച പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിനും, ആസൂത്രണം ചെയ്തവ ഏറ്റെടുത്ത് നിറവേറ്റുന്നതിനും സര്‍ക്കാറിന്റെ ഈ ഭരണത്തുടര്‍ച്ച തീര്‍ച്ചയായും സഹായിക്കും. മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ, ലോക കേരളസഭയില്‍ ചര്‍ച്ച ചെയ്ത പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനയോടെ നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പ്രത്യാശ പ്രകടിപ്പിച്ചു.