സ്‌ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ച്‌ സര്‍ക്കാര്‍; അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന് 40 രൂപ

Spread the love

സ്‌ത്രീസുരക്ഷാ പെൻഷന് അപേക്ഷാഫീസ് നിശ്ചയിച്ച്‌ സംസ്ഥാന സർക്കാർ.

video
play-sharp-fill

അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് 40 രൂപയായി നിശ്ചയിച്ച്‌ ഉത്തരവിറക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ, അനുബന്ധസേവനങ്ങള്‍ എന്നിവയെല്ലാം ചേർത്താണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകളുടെ സ്‌കാനിംഗ്, പ്രിന്റിംഗ് എന്നിവയ്‌ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കുകളാകും ഈടാക്കുന്നത്.

സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച ‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്‌ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി