
മുഖ്യമന്ത്രി ഉദ്ഘാടനത്തിന് കൃത്യ സമയത്ത് എത്തി; സ്വീകരിക്കാൻ ഒഴിഞ്ഞ കസേരകളും മൈക്കും സ്റ്റേജും: പിന്നെ കണ്ടത് പിണറായി വിജയനെ ..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൃത്യനിഷ്ഠ പണ്ടേ പ്രശസ്തമാണ്. ഏത് പരിപാടിയ്ക്കും കൃത്യ സമയത്ത് തന്നെ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തവണ കാത്തിരുന്നത് മൈക്കും ഒഴിഞ്ഞ കസേരകളുമാണ്. ക്ഷുഭിതനായ മുഖ്യമന്ത്രി കാറിൽ നിന്നും ഇറങ്ങുക പോലും ചെയ്യാതെ മടങ്ങി.
തിങ്കളായ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഒഴിഞ്ഞ കസേരകള്‍ സ്വീകരിച്ചത്. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിനിടെയായിരുന്നു സംഭവം. അഞ്ച് മണിക്കായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൃത്യസമയത്ത് എത്തിയ മുഖ്യമന്ത്രി ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയുമാണ് കണ്ടത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായനാര്‍ പാര്‍ക്കിലെ വേദിയില്‍ വച്ചായിരുന്നു പരിപാടി. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടര്‍ന്ന് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രി എത്തുമ്ബോള്‍ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പൊലീസും മാദ്ധ്യമപ്രവര്‍ത്തകരും ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും മാത്രമായിരുന്നു. വേദിക്ക് അഭിമുഖമായി വാഹനം വന്ന് നിര്‍ത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. ആളുകള്‍ എത്തിയിട്ടില്ലെന്ന് പൊലീസുകാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആരുമുണ്ടായിരുന്നില്ല. പ്രകടനം വരുന്നതേയുള്ളൂ എന്നും പൊലീസ് അറിയിച്ചതോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു.