play-sharp-fill
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരണം: സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ പരാതി പ്രളയം; തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി ഡിജിപിയ്ക്ക്; പരാതിയുമായി ഡിവൈഎഫ്‌ഐയും രംഗത്ത്; പരാതികൾ ഉയർന്നിതിനു പിന്നാലെ അക്കൗണ്ട് പൂട്ടിക്കെട്ടി സൂര്യകാലടി തിരുമേനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരണം: സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ പരാതി പ്രളയം; തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി ഡിജിപിയ്ക്ക്; പരാതിയുമായി ഡിവൈഎഫ്‌ഐയും രംഗത്ത്; പരാതികൾ ഉയർന്നിതിനു പിന്നാലെ അക്കൗണ്ട് പൂട്ടിക്കെട്ടി സൂര്യകാലടി തിരുമേനി

തേർഡ് ഐ ബ്യൂറോ
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരണം നടത്തുകയും, ദുരിതാശ്വാസ നിധിയിൽ തുക നിക്ഷേപിക്കരുതെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പരാതിപ്രളയം.
ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. തുടർന്ന് നിരവധി പരാതികളാണ് എത്തിയത്. വാർത്ത വൈറലായതിനു പിന്നാലെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് രക്ഷപെട്ടു. എന്നാൽ, സംഭവത്തിൽ ശക്തമായ നടപടികൾ തുടരാൻ തന്നെയാണ് വിവിധ കോണുകളിൽ നിന്നുള്ള തീരുമാനം. ഭട്ടതിരിപ്പാടിനെതിരെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും വാർത്തയും സഹിതം തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി.
താഴത്തങ്ങാട് സ്വദേശിയായ പി.ആർ രതീഷ് നൽകിയ പരാതിയ്ക്ക് അനുബന്ധമായ പരാതിയാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് സംഘം നൽകിയിരിക്കുന്നത്. ഇതുകൂടാതെയാണ് ഇപ്പോൾ കൂടുതൽ പരാതികൾ ഇദ്ദേഹത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.
ഡിവൈഎഫ്‌ഐ കുമാരനല്ലൂർ ഈസ്റ്റ് മേഖല കമ്മിറ്റിയാണ് മറ്റൊരു പരാതിക്കാർ. ഈസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി പ്രതാപ് ചന്ദ്രൻ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിനാണ് ഭട്ടതിരിയ്‌ക്കെതിരെ പരാതി സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി പരാതികൾ വരികയും, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് ഇദ്ദേഹം മുങ്ങിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും അന്വേഷണവും നടപടികളും ആരംഭിച്ചിട്ടുണ്ട്.
കേരളം ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴാണ് ചില കോണുകളിൽ നിന്നും തെറ്റായ സന്ദേശം ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധവും ചെറുത്തു നിൽപ്പും ശക്തമായിട്ടുണ്ട്.