ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി ബഹ്റൈനില്‍; സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും സന്ദര്‍ശനം

Spread the love

മനാമ: ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനില്‍.

സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും.
രാത്രിയോടെയാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.

ബഹറൈനിലെ പ്രതിപക്ഷ സംഘടനകള്‍ പരിപാടി ബഹിഷ്കരിക്കും. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകള്‍ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബഹറൈനിലെ സന്ദർശനം കഴിഞ്ഞാല്‍ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തയറിലെത്തും. കുവൈത്തില്‍ അടുത്ത മാസം 7നും യുഎഇയില്‍ 9നും എത്തും. ഒമാനില്‍ 26 വർഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്.

ഇന്ത്യൻ സോഷ്യല്‍ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലില്‍ മുഖ്യ മന്ത്രി മുഖ്യ അതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കില്‍ ആണ് പരിപാടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.