
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ;ഡോക്ടര്‍മാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ആസ്തി സംബന്ധിച്ച് പരിശോധന നടത്താന്‍ വിജിലന്‍സ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുത്ത കേസില്‍, ഡോക്ടര്‍മാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ആസ്തി സംബന്ധിച്ച് പരിശോധന നടത്താന്‍ വിജിലന്‍സ്.
വിവിധ ഓഫീസുകളില്‍ അപേക്ഷകര്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് സംഘം തയാറാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍ ഏജന്‍റുമാരില്‍നിന്ന് ഇവര്‍ സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നതായാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം.
അപേക്ഷ നല്‍കാന്‍ അക്ഷയ കേന്ദ്രങ്ങളിലെത്തിയിരുന്നവരെ ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നിലെത്തിക്കാന്‍ കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നതായും വിജിലന്‍സ് സംശയിക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരിനു കൈമാറാനാണു തീരുമാനം.
Third Eye News Live
0