യുഡിഎഫ് ഭരണകാലം ഇരുണ്ട കാലം; വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുന്നണി, ആ കാലം മടങ്ങി വരരുത്: നവകേരളത്തിനായി ഒരുമിച്ച് പോരാടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലം ഇരുണ്ട കാലമായിരുന്നുവെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഭരണകാലത്തെ വിവിധ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

video
play-sharp-fill

വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുന്നണിയാണ് യുഡിഎഫ് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ പിന്നോട്ടടിപ്പിച്ച ആ കാലഘട്ടം വീണ്ടും വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്ക് പാലിക്കാത്തവരെ തുറന്നുകാട്ടാന്‍ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന നവകേരളത്തിനായി ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group