
മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം; വീഡിയോ കവറേജിന് ആദ്യമായി പ്രത്യേക ഏജന്‍സി; ചെലവ് ഏഴ് ലക്ഷം രൂപ
സ്വന്തം ലേഖിക
തിരുവന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനത്തിൻ്റെ
വീഡിയോ, ഫോട്ടോ കവറേജിന് പ്രത്യേക ഏജന്‍സിയെ തെരഞ്ഞെടുത്തു.
ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കവറേജിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
ഏഴ് ലക്ഷം രൂപയാണ് കവറേജിനായി നല്‍കുന്നത്. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് ഇതിനായുള്ള ഏജന്‍സിയെ നല്‍കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ ഫിന്‍ലാന്‍ഡിലും അഞ്ച് മുതല്‍ ഏഴ് വരെ നോര്‍വെയിലുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ഒന്‍പത് മുതല്‍ 12 വരെ യുകെയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.
Third Eye News Live
0