play-sharp-fill
എൻഡോസൾഫാൻ ദുരിത ബാധിതർ സമരം ആവസാനിപ്പിക്കുന്നു: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ആവശ്യങ്ങൾ അംഗീകരിക്കാൻ ധാരണ

എൻഡോസൾഫാൻ ദുരിത ബാധിതർ സമരം ആവസാനിപ്പിക്കുന്നു: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ആവശ്യങ്ങൾ അംഗീകരിക്കാൻ ധാരണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. സമര സമിതി അംഗങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിവന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. 
2017 ൽ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ബയോളജിക്കൽ പ്ലോസിബിൾ ലിസ്റ്റിൽ ഉൾപ്പെടുന്ന 1905 പേരെ ഉൽപ്പെടുത്തും. അന്ന് മെഡിക്കൽ സംഘം ശുപാർശ ചെയ്തവരുടെ കാര്യത്തിൽ വീണ്ടും പരിശോധനയുടെ അവശ്യമില്ല. 
2017 ൽ 18 വയസ് തികഞ്ഞവരിൽ ദുരിത ബാധിതരെ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതു സംബന്ധിച്ചു ജില്ലാ കലക്ടർക്ക് തീരുമാനങ്ങളെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഈ തീരുമാനം സമര സമിതി അംഗീകരിച്ചിട്ടുണ്ട് സമരം അവസാനിപ്പിച്ചുകൊണ്ട് സമരക്കാർ മാധ്യമങ്ങളെ കാണും 
2017ൽ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവർക്ക് ഉടൻ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് ധാരണ. മറ്റുള്ളവരുടെ കാര്യത്തിൽ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയിൽ 1905 പേർ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ എണ്ണം 364 ആയി ഇതിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.