
സ്വന്തം ലേഖകൻ
കോട്ടയം : മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനത്തിൽ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്. കരിങ്കൊടി കാട്ടുമെന്ന ഭീതിയില്‍ കാഞ്ഞിരപ്പള്ളിയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ത്തടങ്കലിലാക്കി.
പൊന്‍കുന്നത്ത് വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, കോട്ടയം തിരുനക്കര മൈതാനത്ത് ജനസദസും. മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികളായിരുന്നു ഇന്നലെ ജില്ലയില്‍ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരുവ് കച്ചവടക്കാര്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തി. വഴി നിറയെ പൊലീസുകാര്‍. വാഹന പരിശോധന. ജില്ലയിലെ പൊലീസുകാരില്‍ ഭൂരിഭാഗവും കോട്ടയത്തും പൊന്‍കുന്നത്തുമായിരുന്നു ഡ്യൂട്ടി. മുഖ്യമന്ത്രി നഗരത്തിലെത്തുമെന്ന് അറിയിപ്പ് ലഭിച്ചതോടെ വഴി പൂര്‍ണമായും അടച്ചു. പരിസരത്തേയ്ക്ക് ഒരാളും എത്താതിരിക്കാന്‍ രണ്ട് വശങ്ങളിലും പൊലീസ് നിലയിറുപ്പിച്ചിരുന്നു.