play-sharp-fill
സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊറോണ വൈറസ് ബാധ : കോട്ടയത്ത് മൂന്ന് പേർക്ക് കോവിഡ് 19 ; മൂന്ന്  പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊറോണ വൈറസ് ബാധ : കോട്ടയത്ത് മൂന്ന് പേർക്ക് കോവിഡ് 19 ; മൂന്ന് പേർക്ക് രോഗമുക്തി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി 84 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് മാത്രം രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേരും കേരളത്തിന് പുറത്തു നിന്നു വന്നവരാണ് .കാസർകോട് – 18, പാലക്കാട് – 16, കണ്ണൂർ – എട്ട്, മലപ്പുറം – എട്ട്, തിരുവനന്തപുരം – ഏഴ്, തൃശൂർ – ഏഴ്, കോഴിക്കോട് – ആറ്, പത്തനംതിട്ട – ആറ്, കോട്ടയം – മൂന്ന്, ആലപ്പുഴ,കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് ഇന്നാണ്.സംസ്ഥാനത്ത് ഇതുവരെ 1088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്‌. കേരളത്തിൽ ഇതുവരെ 82 പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് പാലക്കാട് ജില്ലയിലാണ്. 105 പേരാണ് പാലക്കാട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.992 പേരാണ് ആശുപത്രിയിൽ നിരീക്ഷണതിൽ കഴിയുന്നത്

 

Tags :