ഫയൽ നീക്കം വേഗത്തിലാക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി; ഒരു ഫയൽ ഒട്ടേറെ പേർ കാണേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഫയൽ തീർപ്പാക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി. ഫയൽ നീക്കം വേഗത്തിലാക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ജൂൺ 10 മുതൽ സെപ്തംബർ 30 വരെ ഫയൽ തീർപ്പാക്കാൻ പ്രത്യേക യജ്ഞം. ഇതിന് മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകും.

തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് മന്ത്രിമാർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റുകളിൽ അടക്കം ഫയൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുക ലക്ഷ്യമിട്ട് കഴിഞ്ഞ മാസവും മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഫയൽ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും, ഒരാളുടെ പക്കൽ എത്ര ദിവസം ഫയൽ കൈവശം വെക്കാമെന്നതിന് പരിധി നിശ്ചയിക്കാനും വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

ഒരു ഫയൽ ഒട്ടേറെ പേർ കാണേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത് ഫയൽ തീർപ്പാക്കുന്നതിൽ കാലതാമസം വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളിലും ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.