ഏറ്റവും കഠിനമായ വേദന ഏതാണെന്ന് അറിയാമോ? പ്രസവവേദനയെക്കാള്‍ മാരകമായ ഒന്നുണ്ട് ; ജീവന് ഭീഷണിയല്ലെങ്കിലും ഇതുണ്ടാക്കുന്ന ആഘാതം മാരകം

Spread the love

ഏറ്റവും കഠിനമായ വേദന ഏതാണെന്ന് അറിയാമോ? പ്രസവവേദന എന്നാവും പലരുടെയും ഉത്തരം എന്നാല്‍ അങ്ങനെയല്ല.

പ്രസവവേദനയെക്കാള്‍ മാരകമായ ഒന്നുണ്ട്, ക്ലസ്റ്റർ തലവേദന. ക്ലസ്റ്റർ തലവേദന ജീവന് ഭീഷണിയല്ലെങ്കിലും ഇതുണ്ടാക്കുന്ന ആഘാതം മാരകമാണ്. ക്ലാസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്.

എന്താണ് ക്ലസ്റ്റര്‍ തലവേദന?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്‌ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്.

ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം നിലനില്‍ക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ.

2020-ല്‍ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ പ്രസവവേദനയെക്കാള്‍ മാരകമാണ് ക്ലസ്റ്റര്‍ തലവേദനയെന്ന് കണ്ടെത്തിയിരുന്നു. 1604 രോഗികളില്‍ നടത്തിയ പഠനത്തില്‍ അവര്‍ ഇതുവരെ അനുഭവിച്ചിട്ടുള്ള വേദനകളില്‍ നിന്ന് ഏറ്റവും കാഠിന്യമേറിയത് ഏതാണെന്നതായിരുന്നു ചോദ്യം. ഇതില്‍ പലരും അമ്മമാരും നേരത്തെ പല തരത്തിലുള്ള മുറിവുകളുണ്ടായിട്ടുള്ളവരും ഹൃദയാഘാതമുള്‍പ്പടെ വന്നിട്ടുള്ളവരുമുണ്ടായിരുന്നു.