video
play-sharp-fill

നവജാത ശിശുക്കളിലെ ക്ലബ് ഫൂട്ട് (കാലുകളുടെ വളവ് ) വൈകല്യം ; ആജീവനാന്ത വൈകല്യമായി മാറുന്ന അവസ്ഥയിൽ നിന്നും മുക്തി ; സർക്കാർതലത്തില്‍ സൗജന്യ വിദഗ്ധ ചികിത്സ ; കൂടുതലറിയാം

നവജാത ശിശുക്കളിലെ ക്ലബ് ഫൂട്ട് (കാലുകളുടെ വളവ് ) വൈകല്യം ; ആജീവനാന്ത വൈകല്യമായി മാറുന്ന അവസ്ഥയിൽ നിന്നും മുക്തി ; സർക്കാർതലത്തില്‍ സൗജന്യ വിദഗ്ധ ചികിത്സ ; കൂടുതലറിയാം

Spread the love

സ്വന്തം ലേഖകൻ

നവജാത ശിശുക്കളിലെ ക്ലബ് ഫൂട്ട് വൈകല്യം അഥവാ കാലുകളുടെ വളവിന് സർക്കാർതലത്തില്‍ ലഭിക്കുന്നത് സൗജന്യ വിദഗ്ധ ചികിത്സ. ഇത്തരം കുഞ്ഞുങ്ങള്‍ക്കായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്നത് 43 ക്ലിനിക്കുകള്‍. ഒരു കാലോ രണ്ടു കാലുകളുമോ ജന്മനാ ഉള്ളിലേക്കോ പുറത്തേക്കോ വളഞ്ഞ രൂപത്തിലുള്ള അവസ്ഥയാണ് ക്ലബ് ഫൂട്ട്.

കാലുകള്‍ ഗോള്‍ഫ് സ്റ്റിക്കുകളുടെ (ഗോള്‍ഫ് ക്ലബ്) അഗ്രഭാഗം പോലെയായിരിക്കുന്നതിനാലാണ് ഈ പേര്. കണ്‍ജനിറ്റല്‍ താലിപ്പിസ് ഇക്വിനോവാറസ് (Congenital Talipes Equino Varus -CTEV) ആണ് ശാസ്ത്രീയനാമം. സാധാരണഗതിയില്‍നിന്ന് വ്യത്യസ്തമായി ഇത്തരം കുഞ്ഞുങ്ങളുടെ കാലുകളുടെ മാംസപേശികള്‍ ചുരുങ്ങിയ നിലയിലായിരിക്കും. ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഇത് കൂടുതല്‍ ഉണ്ടാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുഞ്ഞ് ക്ലബ് ഫൂട്ട് വൈകല്യത്തോടെ പിറക്കുന്നുവെന്ന്, ഈ രംഗത്ത് സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്യുവർ ഇന്റർനാഷനല്‍ ഇന്ത്യ പറയുന്നു. കൈക്കുഞ്ഞുങ്ങളായിരിക്കുമ്ബോള്‍ തന്നെ ചികിത്സ തുടങ്ങിയാല്‍ ശസ്ത്രക്രിയ കൂടാതെതന്നെ വൈകല്യം പൂർണമായി ഭേദമാകും. എന്നാല്‍, മാതാപിതാക്കളുടെ അറിവില്ലായ്മയടക്കമുള്ള കാരണങ്ങളാല്‍ ശരിയായ ചികിത്സ കിട്ടാതെ ആജീവനാന്ത വൈകല്യമായി മാറുന്ന അവസ്ഥയുണ്ട്.

സ്വകാര്യമേഖലയിലെ ചികിത്സ ചെലവ് ഭീമമാണ്. വിവിധ ജില്ലകളിലായി ക്ലബ് ഫൂട്ട് വൈകല്യമുള്ള നാലായിരത്തിലധികം കുട്ടികള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബോധവത്കരണത്തിന്റെ അഭാവം മികച്ച ചികിത്സ കിട്ടുന്നതിന് തടസ്സമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ക്യുയർ ക്ലബ് ഫൂട്ട് കേരള സംസ്ഥാന കോഓഡിനേറ്റർ വി.ബി ഷിനിപറഞ്ഞു.

സർക്കാർ ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍, സൗജന്യ ചികിത്സ

എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ല-താലൂക്ക് ആശുപത്രികളിലും ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍ ഉണ്ട്. മറ്റിടങ്ങളില്‍ സർക്കാർ ആശുപത്രികളോടനുബന്ധിച്ച്‌ ഏർലി ഇന്റർവെൻഷൻ ക്ലിനിക്കുകളിലും ഇതിന്റെ ക്ലിനിക്കുണ്ട്. ചികിത്സ പൂർണ സൗജന്യമാണ്. കാല്‍വിരലുകള്‍ മുതല്‍ ഇടുപ്പുവരെ പ്ലാസ്റ്റർ ഇടുകയെന്നതാണ് പ്രാഥമിക ചികിത്സ.

കാലിന്റെ പുറകിലുള്ള വള്ളി മുറിക്കുന്ന ‘ടീനോട്ടമി’ എന്ന ചെറു ശസ്ത്രക്രിയയാണ് അടുത്ത ഘട്ടം. തുടർന്ന് കുഞ്ഞിന് ‘ബ്രേസ്’ എന്ന് വിളിക്കുന്ന ചെറിയ ഷൂ ധരിപ്പിക്കും. നാലുമുതല്‍ അഞ്ചുവർഷം വരെ ഈ ഷൂ കുഞ്ഞിനെ ധരിപ്പിക്കണം. ഇതുപയോഗിച്ച്‌ കുഞ്ഞുങ്ങള്‍ക്ക് സാധാരണ രൂപത്തില്‍തന്നെ നടക്കാനും ഓടാനും കഴിയും.