video
play-sharp-fill

ടോട്ടനം ക്ലബ്ബ് താരം ജാൻ വെർതോംഗൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന;  ഈ സീസണോടെ താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും

ടോട്ടനം ക്ലബ്ബ് താരം ജാൻ വെർതോംഗൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന; ഈ സീസണോടെ താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും

Spread the love

 

സ്വന്തം ലേഖകൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ക്ലബ് ടോട്ടനത്തിന്റെ പ്രതിരോധതാരം ജാൻ വെർതോംഗൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ഈ സീസണോടെ താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും. എന്നാൽ ഇതുവരേയും കരാർ പുതുക്കാൻ താരം തയ്യറാകാത്തതോടെയാണ് ക്ലബിന് പുറത്തേക്ക് പോകാനുള്ള സാധ്യത വർദ്ധിച്ചത്.

ബൽജിയൻ താരമായ വെർതോംഗൻ 2012 മുതൽ ടോട്ടനത്തിന്റെ ഭാഗമാണ്. ക്ലബിനായി 300-ലേറെ മത്സരങ്ങളും ഈ സെന്റർ ബാക്ക് കളിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ക്ലബിനൊപ്പം തുടരാൻ വെർതോംഗന് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സീസൺ തുടക്കത്തിൽ തന്നെ ടീമിനുള്ളൽ വെർതോംഗൻ ഇടഞ്ഞിരുന്നതായും വാർത്തകൾ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോട്ടനത്തിൽ തുടരാനില്ലെന്ന് സൂചന നൽകിയതോടെ പല ക്ലബുകൾ വെർതോംഗന് പിന്നാലെ കൂടിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് നാപ്പോളിയാണ് പ്രധാനമായും രംഗത്തുള്ളത്. ഒപ്പം വെർതോംഗന്റെ തന്നെ മുൻ ക്ലബായ അയാക്‌സും താൽപര്യം അറിയിച്ചുണ്ട്.