
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ കോട്ടൺ തുണി കുടുങ്ങി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിൽ ആണ് ഗുരുതരമായ അനാസ്ഥ ഉണ്ടായത്. എട്ട് മാസത്തിന് ശേഷം മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തുണി കണ്ടെത്തിയത് . ഒടുവില്‍ മണിക്കൂറുകൾ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷം തുണി പുറത്തെടുത്തു.
നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞവർഷം ജൂലായ് 26-നാണ് പ്രസവം നടന്നത്. ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന തുണി ഗർഭപാത്രത്തിൽ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേർക്കുകയായിരുന്നു. ആറ് ദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.



