ക്ലോസറ്റിനുള്ളിലെ കറ എത്ര ശ്രമിച്ചിട്ടും പോകുന്നില്ലേ? ക്ലോസറ്റുകളിലെ കറ ഞൊടിയിടയില്‍ മാറാന്‍ ഒരു കിടിലന്‍ വഴിയുണ്ട്; ഇവ രണ്ടും മാത്രം മതി

Spread the love

കോട്ടയം: വീടും വീട്ടിലെ ഓരോ മുക്കും മൂലയും വൃത്തിയായി തന്നെ സൂക്ഷിക്കാന്‍ നാം എപ്പോഴും ശ്രമിക്കാറുണ്ട്.

video
play-sharp-fill

പലപ്പോഴും നമ്മള്‍ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് ക്ലോസറ്റ് വൃത്തിയാക്കാന്‍.
എത്രയൊക്കെ ഉരച്ച്‌ കഴുകിയാലും ക്ലോസറ്റിനു മുന്നില്‍ നാം തോറ്റു പോകാറാണ് പതിവ്. ടോയ്ലറ്റിലെ കറകള്‍ മാറുവാന്‍ കുറച്ച്‌ ബുദ്ധിമുട്ടാണ്.

എന്നാല്‍ ക്ലോസറ്റുകളുടെ കറ ഞൊടിയിടയില്‍ മാറാനുള്ള ഒരു എളുപ്പവഴിയുണ്ട്. ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അടിപൊളി വഴിയാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കിംഗ് സോഡ, വിനാഗിരി തുടങ്ങിയ രണ്ട് സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കറ അടിഞ്ഞുകൂടുന്നത്‌ ഉള്‍പ്പെടെയുള്ള എല്ലാ കറകളും നീക്കം ചെയ്യാന്‍ സാധിക്കും. ക്ലോസറ്റിലേക്ക് ഏകദേശം 1 കപ്പ് വിനാഗിരി ഒഴിച്ചു ചേര്‍ത്ത് ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച്‌ ചുറ്റുമുള്ള എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക.

കുറച്ചുനേരം ഇത് അനക്കാതെ വച്ചതിനു ശേഷം ടോയ്‌ലറ്റിലേക്ക് 1 കപ്പ് ബേക്കിംഗ് സോഡ വിതറാം. വീണ്ടും 1 മുതല്‍ 2 കപ്പ് വരെ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. ഏകദേശം 10 മിനിറ്റ് നേരം കാത്തിരുന്ന ശേഷം ടോയ്ലറ്റിലെ എല്ലാ ഭാഗങ്ങളിലും അടിഞ്ഞു കൂടിയ കറകള്‍ ബ്രഷുകള്‍ ഉപയോഗിച്ച്‌ തേച്ചുരച്ച്‌ കളയാം.

കറ പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ ഒന്നോ രണ്ടോ തവണ കൂടി വീണ്ടും വിനാഗിരി-ബേക്കിംഗ് സോഡാ സംയുക്തവും ഒഴിച്ചു കൊടുക്കുക. എതെങ്കിലും കറ അവശേഷിക്കുന്നുണ്ടെങ്കില്‍ ബ്രഷ് ഉപയോഗിച്ച്‌ ഇത് പുര്‍ണ്ണമായും സ്‌ക്രബ് ചെയ്ത് ഇളക്കി കളയുക.