play-sharp-fill
വയനാട് അതിർത്തി അടച്ചു ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ കോവിഡ് കെയർ സെന്ററുകളിലേക്ക്  മാറ്റും

വയനാട് അതിർത്തി അടച്ചു ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും

സ്വന്തം ലേഖകൻ

കൽപ്പറ്റ : കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ വയനാട് അതിർത്തി അടച്ചു. അതിർത്തി വഴി ഇനി ആരെയും കയറ്റി വിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി വഴി വരുന്നവരെ ഇനി വീടുകളിലേക്ക് വിടില്ല. പകരം ഇവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.

 

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം കർശന നടപടിക്ക് മുതിർന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കർണാടകത്തിൽ നിന്നും വയനാട് വഴി നാട്ടിലേക്ക് മടങ്ങാൻ മലയാളികളുടെ വലിയ തിരക്കായിരുന്നു. ബന്ദിപ്പൂർ ചെക്പോസ്റ്റിൽ 200 ലേറെ മലയാളികൾ മണിക്കൂറുകളാണ് കുടുങ്ങിയത്. വയനാട്ടിൽ നിരോധനാജ്ഞ നില നിൽക്കുന്ന സാഹചര്യത്തിൽ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇതിൽ ഉണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചെക്ക്പോസ്റ്റ് പ്രത്യേക ഉത്തരവ് കൂടാതെ തുറക്കാനാകില്ലെന്ന നിലപാടിലായിരുന്നു അധികൃതർ.

അതിനിടെ ബംഗലുരു നഗരത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കും രാത്രി കൂടി മാത്രം കർണാടക സർക്കാർ സമയം അനുവദിച്ചു . ഇന്ന് അർദ്ധരാത്രി വരെയാണ് ബംഗലുരു നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട നഗരത്തിലേക്ക് വരാനുള്ളവർ വരികയും പുറത്തേക്ക് പോകാനുള്ളവർ പോകുകയും ചെയ്യണം. കൊറോണയുടെ പശ്ചാത്തലത്തിൽ അടുത്ത ദിവസം മുതൽ നഗരാതിർത്തികൾ അടയ്ക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. കൊറോണാ ജാത്രയുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് കർണാടകത്തിൽ നിയന്ത്രണമാണ്.