video
play-sharp-fill

ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ വേനൽച്ചൂട് മാനസികാവസ്ഥയെയും ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ; എന്താണ് ഇക്കോ-ആങ്സൈറ്റി എന്നറിയാം

ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ വേനൽച്ചൂട് മാനസികാവസ്ഥയെയും ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ; എന്താണ് ഇക്കോ-ആങ്സൈറ്റി എന്നറിയാം

Spread the love

പുറത്തോട്ടിറങ്ങിയാൽ കഠിന ചൂട്, ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ ഈ വേനൽച്ചൂട് മാനസികാവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ചിലരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാപ്രശ്നങ്ങൾ ഉണ്ടാക്കാം.

ക്ലൈമറ്റ് ആങ്സൈറ്റി അഥവാ ഇക്കോ-ആങ്സൈറ്റി എന്നാണ് മനഃശാസ്ത്രത്തിൽ ഈ ഭീതിയെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്സൈറ്റിയെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ നിർവചിക്കുന്നത്.

2021-ൽ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു ആ​ഗോള സർവേ പ്രകാരം 16നും 25നും ഇടയിൽ പ്രായമായവരിൽ 10,000 പേരെയെടുത്താൽ അതിൽ 60 ശതമാനവും ആളുകളും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പകുതിയിലേറെ പേരുടെ ദൈനംദിന ജീവിതത്തെ ഈ ആശങ്ക ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കയാണ് ക്ലൈമറ്റ് ആങ്സൈറ്റി. എന്നാൽ ഇത് രോഗനിർണ്ണയം ചെയ്യാവുന്ന ഒരു രോഗമല്ലെന്ന് ആരോ​ഗ്യവിദ്​ഗധർ പറയുന്നു.

കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ പ്രതീക്ഷിക്കുന്നത് ഭയത്തിനും ദുരിതത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് നമ്മുടെ ശരീരം ‘ഫൈറ്റ് ഓർ ഫ്രീറ്റ്’ എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. പലർക്കും ഇത് ഒരു ട്രോമയായി പരിണമിക്കാം. ഇത് സീസണൽ അഫക്റ്റീവ് ഡിസോർഡറിന് സമാനമാണ്. ദിശാബോധമില്ലായ്മ, നിസ്സഹായത, ആകുലത എന്നിവയുടെ മിശ്രിതമാണിത്.