
കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെ; അതിതീവ്ര ചൂട് മാസം തികയാതെ കുട്ടികൾ ജനിക്കാനുള്ള സാധ്യത 60 ശതമാനം വരെ ഉയര്‍ത്തുമെന്ന് പുതിയ പഠനം
സ്വന്തം ലേഖകൻ
കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര ചൂട് മാസം തികയാതെ കുട്ടികൾ ജനിക്കാനുള്ള സാധ്യത 60 ശതമാനം വരെ ഉയര്‍ത്തുമെന്ന് പുതിയ പഠനം. ഇത് ലോകത്തിലെ കോടിക്കണക്കിന് കുട്ടികളെ ആജീവനാന്ത്യം നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നുത്.
കാലാവസ്ഥാവ്യതിയാനത്തില്‍ ആഗോളതലത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെ ആയിരിക്കുമെന്നും ടോട്ടല്‍ എന്‍വയണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ആരോഗ്യസംബന്ധിയായ 163 ഡേറ്റ ഗവേഷകസംഘം സൂക്ഷ്മവിശകലനത്തിന് വിധേയമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളില്‍ വര്‍ധിക്കുന്ന ശ്വാസകോശരോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പാര്‍ശ്വഫലമാണെന്നും പഠനത്തിൽ പറയുന്നു. 12,435.93 കോടിരൂപയാണ് ഒരു സീസണില്‍ കുട്ടികളുടെ ആസ്ത്മാ ചികിത്സയ്ക്കുമാത്രമായി ലോകത്ത് ചെലവിടേണ്ടിവരുന്നത്. കാലാവസ്ഥാവ്യതിയാനം കൂടിവരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓരോ കുട്ടിയുടെയും ആസ്ത്മാ ചികിത്സയ്ക്കായി 19.54 ലക്ഷംരൂപ ചെലവിടേണ്ടിവരാം.
കുട്ടിക്കാല രോഗത്തെ കാലാവസ്ഥ സ്വാധീനിക്കുന്നതിനാല്‍ കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് സാമൂഹികവും സാമ്പത്തികവുമായ ചെലവുകള്‍ വര്‍ധിക്കും. ഇത് കുടുംബത്തിന്റെ ആരോഗ്യ സേനവങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി കുറഞ്ഞ രാജ്യങ്ങളിലെ കുട്ടികളെയാണ് ഇത് കൂടുതലും ബാധിക്കുക.
ആരോഗ്യപരിരക്ഷയുടെ അഭാവം, അടിസ്ഥാനസൗകര്യങ്ങളില്ലായ്മ, ഭക്ഷ്യസുരക്ഷയില്ലായ്മ എന്നിവയെല്ലാം കാരണങ്ങളാണ്. പൊതുജനാരോഗ്യം, കാലാവസ്ഥയോടു പൊരുത്തപ്പെട്ട് ജീവിക്കാനാവശ്യമായ പരിശീലനം തുടങ്ങി പ്രതിരോധമാർഗങ്ങൾ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.