video
play-sharp-fill
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹവേദിയാവുന്നത് കേരള ചരിത്രത്തിൽ മൂന്നാം തവണ ; ക്ലിഫ് ഹൗസിൽ ആദ്യ വിവാഹം നടന്നത് 1955ൽ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹവേദിയാവുന്നത് കേരള ചരിത്രത്തിൽ മൂന്നാം തവണ ; ക്ലിഫ് ഹൗസിൽ ആദ്യ വിവാഹം നടന്നത് 1955ൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹം ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹ വേദിയാവുന്നത് കേരള ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് വിവാഹങ്ങൾ നടന്നത് ക്ലിഫ്ഹൗസിൽ വച്ചും ഒരെണ്ണം നടന്നത് റോസ് ഹൗസിലും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം അങ്ങനെ കേരള ചരിത്രത്തിലും ഇടം നേടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ ക്ലിഫ് ഹൗസിൽ വച്ച് നടന്നത് മക്കൾ വിവാഹം മാത്രമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കേരളത്തിലാരും വിവാഹിതരായിട്ടില്ല. ഏഴ് നേതാക്കൾ മുഖ്യമന്ത്രിമാരായിരിക്കെ, മക്കൾ വിവാഹിതരായിട്ടുണായിരുന്നു. എന്നാൽ ഈ നാല് വിവാഹങ്ങളും ഔദ്യോഗിക വസതിക്ക് പുറത്തായിരുന്നു.

തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ പുത്രി സുമതിയാണ് ക്ലിഫ്ഹൗസിൽ വച്ച് വിവാഹിതയായ ആദ്യത്തെ മകൾ. ഇത് നടന്നത് 1955 ഡിസംബർ 13ന്.

പ്രതിരോധവകുപ്പിൽ എഞ്ചിനീയറായിരുന്ന മുകുന്ദൻമേനോനായിരുന്നു ഭർത്താവ്. ഈ വിവാഹ ചടങ്ങിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്.

ഔദ്യോഗിക വസതിയിൽ വച്ചുള്ള രണ്ടാം വിവാഹം , തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരുകൊച്ചി ആദ്യ മുഖ്യമന്ത്രിയുമായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയുടെ മകൾ ലീലയുടേതാണ് . റോസ് ഹൗസിൽ . 1950 മാർച്ച് 24ന് . ലളിതമായിരുന്നു ചടങ്ങ്. ഒരു ബോണ്ട, ഒരു പഴം, ഒരു ഓറഞ്ച്, ബിസ്‌കറ്റ്, ശീതളപാനീയം എന്നിവയാണ് വിവാഹ സൽക്കാരത്തിൽ വിളമ്പിയത്.

1970 മാർച്ച് 27ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൾ സതിയുടെ വിവാഹം കനകക്കുന്ന് കൊട്ടാരത്തിൽ വച്ചായിരുന്നു. അതിഥികൾക്ക് ഓരോ ഗ്ലാസ്സ് നാരങ്ങാവെള്ളം എന്നിവയായിരുന്നു നൽകിയത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, മകൾ മറിയയുടെ രണ്ടാം വിവാഹം പള്ളിയിലായിരുന്നെങ്കിലും, ക്ലിഫ്ഹൗസിൽ ലളിതമായ ചായസൽക്കാരമൊരുക്കി. ഐ.ടി പ്രൊഫഷണൽ വറുഗീസ് ജോർജായിരുന്നു വരൻ.