video
play-sharp-fill
ചുറ്റുമതിലിലും കാലിത്തൊഴുത്തിനും പിന്നാലെ ലിഫ്റ്റും ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

ചുറ്റുമതിലിലും കാലിത്തൊഴുത്തിനും പിന്നാലെ ലിഫ്റ്റും ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം : ക്ലിഫ് ഹൗസിൽ പുതുതായി ലിഫ്റ്റ് നിർമ്മിക്കാൻ പണം അനുവദിച്ച് സർക്കാർ. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി 25.50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിർമാണത്തിന് തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത്
വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്. അഡീഷണൽ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്. ക്ലിഫ് ഹൗസിൽ ആദ്യമായിട്ടാണ് ലിഫ്റ്റ് നിർമ്മിക്കുന്നത്. ക്ലിഫ് ഹൗസിലെ ഒരു നില കയറാനാണ് ഇത്രയും വലിയ തുക ചിലവഴിച്ച് ലിഫ്റ്റ് നിർമിക്കുന്നത്. കഴിഞ്ഞ ജൂൺ 22ന് ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കുന്നതിനും കാലിത്തൊഴുത്ത് നിർമ്മിക്കാനുമായി 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു.