play-sharp-fill
വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി ; വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ ; ക്ലർക്കിന് സസ്പെൻഷൻ

വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി ; വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ ; ക്ലർക്കിന് സസ്പെൻഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിന് സസ്പെൻഷൻ.


സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറും ജില്ലാ വികസന കമ്മിഷണറുമായ അശ്വതി ശ്രീനിവാസിന്റെ പരാതിയിലാണു സർക്കാർ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഡിഒ ഓഫിസിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണു പരാതിക്കിടയായ സംഭവങ്ങൾ. ചൊവ്വാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നൽകിയത്.