video
play-sharp-fill

തിരക്ക് പിടിച്ച ജോലിക്കിടയിൽ വീട് വൃത്തിയാക്കാൻ സമയം തികയുന്നില്ലേ? എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ

തിരക്ക് പിടിച്ച ജോലിക്കിടയിൽ വീട് വൃത്തിയാക്കാൻ സമയം തികയുന്നില്ലേ? എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ

Spread the love

തിരക്ക് പിടിച്ച ജോലിക്കിടയിൽ ഒരു ദിവസം അവധി കിട്ടുമ്പോഴായിരിക്കും അല്ലേ നമ്മൾ വീട് വൃത്തിയാക്കാനും മറ്റും സമയം കണ്ടെത്തുന്നത്. വീട് വൃത്തിയാക്കാൻ ആഴ്ച്ചയിൽ കിട്ടുന്ന ഒരു ദിവസം പോരെന്ന് തോന്നാറുണ്ടോ? എങ്കിൽ ഈ വഴികൾ ചെയ്ത് നോക്കൂ. എളുപ്പത്തിൽ വീട് വൃത്തിയായി കിട്ടും.

1. എന്നും വീട് മുഴുവൻ വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിലും കുറച്ചൊക്കെ വൃത്തിയാക്കുന്നത് സാധ്യമാണ്. ചെറിയ കാര്യങ്ങളൊക്കെ അന്നന്ന് വൃത്തിയാക്കി പോകുന്നത്   ജോലി ഭാരം കുറയ്ക്കും. ഉദാഹരണത്തിന് അടുക്കളയുടെ പല ഭാഗങ്ങളും എന്നും വൃത്തിയാക്കി സൂക്ഷിക്കാൻ പറ്റുന്നതാണ്. മുറിയിൽ ഉപയോഗിക്കുന്ന കിടക്ക വിരികൾ, അലമാരയിൽ ഇരിക്കുന്ന തുണികൾ എന്നിവ എന്നും വൃത്തിയാക്കി മടക്കി സൂക്ഷിക്കുന്നതും പണി കുറഞ്ഞ് കിട്ടും.

2. ക്ലീനിങ് ചെയ്യാൻ ഒരുങ്ങുമ്പോൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ശ്രദ്ധപൂർവം വേണം  തെരഞ്ഞെടുക്കാൻ. ഓരോന്നിനും ഓരോ ഉത്പന്നങ്ങൾ വാങ്ങാതെ ഒരുമിച്ച് വൃത്തിയാക്കാൻ കഴിയുന്നത് വാങ്ങണം. ഇത് അമിതമായി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ പഴയത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. പഴയത് കളയാതെ സൂക്ഷിക്കുമ്പോൾ സാധനങ്ങൾ കുമിഞ്ഞുകൂടുന്നു. ഇത് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും. പഴയ സാധനങ്ങൾ വീടുകളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇത് ജോലി ഭാരം കുറയ്ക്കും.

4. വൃത്തിയാക്കുമ്പോൾ മുകളിൽ നിന്നും താഴേക്ക് എന്ന രീതിയിൽ വേണം ചെയ്യാൻ. മുകളിലെ പൊടിപടലങ്ങളും മാറാലയും ആദ്യം വൃത്തിയാക്കണം അതിന് ശേഷം കിടക്ക വിരിയും നിലവും വൃത്തിയാക്കാം. ഇത് കൂടുതൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കും.

5. വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ അധികവും വീട്ടിലെ പഴയ തുണികളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിന് പകരം മൈക്രോ ഫൈബർ തുണി ഉപയോഗിക്കാം. ഇത് പൊടിപടലങ്ങൾ നീക്കം ചെയ്യുവാനും, മറ്റ് അഴുക്കുകൾ കളയുവാനും എളുപ്പം സഹായിക്കും. വിപണിയിൽ ലഭ്യമാണ് മൈക്രോ ഫൈബർ തുണികൾ.