പിടിക്കപ്പെട്ടാൽ കിട്ടുന്നത് എട്ടിന്റെ പണി! വിജിലൻസിന്റെ ക്ലീൻ വീല്‍സിൽ കുടുങ്ങി 21 ഉദ്യോഗസ്ഥർ ; ഗൂഗിള്‍ പേ വഴി സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളില്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി വിജിലൻസ് സംഘം ; അറിയാം അഴിമതി നിരോധന നിയമങ്ങളും ശിക്ഷാനടപടികളും

Spread the love

തിരുവനന്തപുരം : ഗൂഗിള്‍ പേ വഴി സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളില്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തി.

ഓപ്പറേഷൻ ക്ലീൻ വീല്‍സ് എന്ന പേരില്‍ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച മിന്നല്‍ പരിശോധന ഞായറാഴ്ച വരെ നീണ്ടു നിന്നു. സംസ്ഥാനത്ത് ഉടനീളമുള്ള 81 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 21 ഉദ്യോഗസ്ഥർ ഏജന്റ്മാരില്‍ നിന്ന് ഗൂഗിള്‍ പേ വഴി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് വിവരം. ഇങ്ങനെ 784598 രൂപ ഉദ്യോഗസ്ഥർ സമ്ബാദിച്ചതായും വിജിലൻസ് റിപ്പോർട്ട് ചെയ്യുന്നു.

ഗൂഗിള്‍ പേ വഴിയുള്ള പണം ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും മറ്റു വിവരങ്ങളും മാതൃഭൂമി പുറത്തുവിട്ടു. റെയ്ഡില്‍ ഏജന്റ്മാരില്‍ നിന്ന് ഒരു 140,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തതായും ഇവരുടെ റിപ്പോർട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തില്‍ കൈക്കൂലി തുക ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും വിജിലൻസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമങ്ങളും ശിക്ഷാനടപടികളും

പ്രധാനമായും അഴിമതി നിരോധന നിയമം 1988, ഇന്ത്യൻ ശിക്ഷാനിയമം 1860, എന്നിവയിലെ വകുപ്പുകളാണ് ഈ കേസില്‍ ബാധകമാകുന്നത്. ഇതനുസരിച്ച്‌ പൊതുപ്രവർത്തകൻ അല്ലെങ്കില്‍ സർക്കാർ ജീവനക്കാരൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്തെങ്കിലും അനുചിതമായ നേട്ടം ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യാൻ ശ്രമിച്ചാല്‍ കുറഞ്ഞത് മൂന്നു വർഷം തടവും പിഴയും ചുമത്തും.

ഇത് ഏഴു വർഷം വരെ നീട്ടാവുന്നതുമാണ്. ഇതിനൊപ്പം അഴിമതിയിലൂടെ സമ്ബാദിച്ച വസ്തുക്കള്‍ കണ്ടു കെട്ടാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകള്‍ ആയതിനാല്‍ ഇത് നിയമവിരുദ്ധമായ പണമിടപാടുകള്‍ ആണെന്ന് തെളിയിക്കുന്നതിന് നിർണായകമായ ഡിജിറ്റല്‍ തെളിവുകളും ആവശ്യമാണ്.