ക്ലീന്‍ കേരള കമ്പനിയില്‍ ജോലിയവസരം; 75,000 രൂപ ശമ്പളം; ഇന്റര്‍വ്യൂ മാർച്ച് 11ന്

Spread the love

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാൻ അവസരം. ഫിനാൻസ് ഓഫീസർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്.

video
play-sharp-fill

താല്പര്യമുള്ളവർ മാർച്ച്‌ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലീന് കേരള കമ്പനിയിൽ ഫിനാൻസ് ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 01.

തിരുവനന്തപുരം ജില്ലയിലാണ് നിയമനം. കേരളത്തിലുടനീളം യാത്ര ചെയ്യേണ്ടി വന്നേക്കാം.

ഒരു വർഷത്തേക്കുള്ള പ്രാഥമിക നിയമനമാണ് നടക്കുന്നത്.

പ്രായപരിധി

50 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത ഇളവ് അനുവദിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 75,000 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത

സിഎ/ ഐസിഡബ്ല്യൂഎ (സിഎംഎ)/ എംബിഎ (ഫിനാൻസ്) എന്നിവയിലേതെങ്കിലും യോഗ്യത വേണം.

ഫിനാൻസ്, അക്കൗണ്ടിങ് മേഖലയിൽ പത്ത് വര്ഷത്തെ എക്സ്പീരിയൻസ് വേണം.

ബഡ്ജറ്റിങ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ്, കോസ്റ്റ് മോണിറ്ററിങ് എന്നിവയിൽ പരിചയം വേണം.

ഉത്തരവാദിത്വങ്ങൾ

ഫിനാൻഷ്യൽ പ്ലാനിങ്, ബഡ്ജറ്റിങ്, ഓപ്പറേഷൻ എന്നിവ നടത്തണം.

ഫിനാൻഷ്യൽ റിപ്പോർട്ടുകൾ പരിശോധിക്കുക, നടപ്പാക്കുക

ഇന്റര്വ്യൂ

താല്പര്യമുള്ളവർ ക്ലീൻ കേരള കമ്പനി നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. മാർച്ച്‌ 11നാണ് അഭിമുഖം നടക്കുന്നത്. അതിന് മുൻപായി ഇന്റര്വ്യൂ മുഖേന അപേക്ഷ സമർപ്പിക്കണം.

അഭിമുഖ സമയത്ത് പ്രായം, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികളും ഹാജരാക്കണം. സംശയങ്ങൾക്ക് വിജ്ഞാപനം കാണുക.

സമയം 10.00 AM
തീയതി 11th March, 2026 –
സ്ഥലം Clean Kerala Company Limited
State Municipal House, Second Floor
TC 29/1732, Opp. Chinmaya Vidyalaya,
Vazhuthacaud,
Thiruvananthapuram – 695 010