
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം.
ജില്ലാ അടിസ്ഥാനത്തില്‍ ഒഴിവ് വന്നിട്ടുള്ള അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ ജനുവരി 7ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്. കണ്ണൂര്‍, വയനാട് ജില്ല കാര്യാലയങ്ങളില്‍ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.
പ്രായപരിധി
35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ബികോം ബിരുദം നേടിയിരിക്കണം.
ടാലിയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
യോഗ്യത നേടിയതിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ സമാന തസ്തികയില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 800 രൂപ വേതനമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുക. ആവശ്യമായ വിദ്യാഭ്യാസ, പരിചയ യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ജനുവരി 07ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖത്തിന് എത്തുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും കൈവശം വെയ്ക്കണം.
തീയതി 07-01-2026
സമയം രാവിലെ 10.00 മണി
സ്ഥലം ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10 (വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം)
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 272 4600 എന്ന നമ്പറില്‍ ബന്ധപ്പെടാം.



