മടി കാരണം വീടിനകം തൂക്കാനും തുടയ്ക്കാനും വിട്ടു പോകാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം ; വീടിനുള്ളിലെ പൊടിപടലങ്ങള്‍ കാന്‍സറിന് കാരണമായേക്കാം

Spread the love

മടി കാരണം വീടിനകം തൂക്കാനും തുടയ്ക്കാനും വിട്ടു പോകാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം, നിരവധി രോ​ഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പൽ, ബാക്ടീരിയ, മൈക്രോ ടോക്സിനുകൾ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരിക്കുകയാണെങ്കിൽ ഇതിന്റെ തോത് കൂടാനും രോ​ഗങ്ങൾ പതിവാകാനും കാരണമാകും.

ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം 2.5 മൈക്രോണുകളോ അതില്‍ കുറവോ വ്യാസമുളള (പിഎം25)സൂക്ഷ്മ കണികകളുമായുളള സമ്പര്‍ക്കം വളരെ അപകടകരമാണ്. പിഎം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്‌രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

40 മൈക്രോണ്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങള്‍ മാത്രമാണ് നമ്മുടെ ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്. ഇതിന് താഴെയ്ക്കുള്ളവ ശ്വാസകോശങ്ങളിലൂടെ രക്തത്തിൽ കലരാനും ചുമ, കണ്ണില്‍ നിന്ന് വെള്ളം വരിക, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലത്തേക്ക് ഇവ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊടിപടലങ്ങളില്‍ നിന്ന് വീടിനകം സംരക്ഷിക്കാന്‍

  • കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകള്‍ ഉപയോഗിക്കാം.
  • പരിസ്ഥിതി സൗഹൃദമായ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം
  • ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുകയാണെങ്കില്‍ 99.7 ശതമാനം പൊടിപടലങ്ങളെയും വൃത്തിയാക്കാന്‍ സാധിക്കും.
  • വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വയ്ക്കുന്നത് ശുദ്ധമായ വായൂ ലഭിക്കാന്‍ സഹായിക്കും
  • കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുക