ക്ലീൻ, ഗ്രീൻ, ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമായി..! ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു

ക്ലീൻ, ഗ്രീൻ, ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമായി..! ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : ക്ലീൻ ഗ്രീൻ ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമായി . കോട്ടയം ജോയിസ് റസിഡൻസിയിൽ നടന്ന യോഗം ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ് അധ്യക്ഷത വഹിച്ചു. ഗ്രീൻ, ക്ലീൻ ക്ലൈമറ്റ് റെസിലിയന്റ് എന്ന കെ എച്ച് ആർ എ യുടെ ക്യാമ്പയിനിലൂടെ മാലിന്യ സംസ്കരണ വിഷയത്തിൽ നവസാങ്കേതികവിദ്യ(new technology)കളുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കാണ് തുടക്കം ആയത്. പൊതു സമൂഹത്തിനും മറ്റു സംഘടനകൾക്കും ഒരു ഉത്തമ മാതൃകയാണ് ഹോട്ടൽ അസോസിയേഷൻ എന്ന് കലക്ടർ പ്രതിപാദിച്ചു. ജില്ലാ കളക്ടർ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് അസോസിയേഷൻ കളക്ടർക്ക് ആദരവ് നൽകി.

അസോസിയേഷൻ നടപ്പിലാക്കുന്ന 10 പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അടങ്ങിയ പരിസ്ഥിതി നയരേഖയെ കളക്ടർ മുക്തകണ്ഠം പ്രശംസിച്ചു. ജില്ലാ ഭരണകൂടവും, പൊലൂഷൻ കൺട്രോൾ ബോർഡും ഏർപ്പെടുത്തിയ പരിസ്ഥിതി അംബാസിഡർ അവാർഡ് എൻ പ്രതീഷിനും മനോജ് കുമാറിനും കളക്ടർ സമ്മാനിച്ചു. KHRA യുടെ 2022-2023 വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ ഉദ്യോഗസ്ഥനുള്ള അവാർഡ് പൊലൂഷൻ കൺട്രോൾ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി ബിജുവിന് സമ്മാനിച്ചു.LSGD ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കോട്ടയം മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനു എന്നിവരെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം യുണിറ്റ് തൊഴിലാളികൾക്ക് ആയിരം ഹെൽത്ത് കാർഡ് നൽകിയതിന്റെ പ്രഖ്യാപനവും തദവസരത്തിൽ നടത്തി. സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് സി.ബിജു ലാൽ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനു ഹെൽത്ത് കാർഡ് വിതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ വിശദീകരണം നടത്തി.

ജില്ലാ പരിസ്ഥിതി എൻജിനീയർ ബി.ബിജു മാറുന്ന കോട്ടയം മാലിന്യ മുക്ത കോട്ടയം കെഎച്ച്ആർഎയുടെ പങ്ക് എന്ന വിഷയം സമഗ്രമായി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി,ജില്ലാ രക്ഷാധികാരി സി.ടി സുകുമാരൻ നായർ, ജില്ലാ വർക്കിംങ് പ്രസിഡൻ്റ് വേണുഗോപാലൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, ടി.സി അൻസാരി, കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് മനോജ് കുമാർ, ജില്ലാ ട്രഷറർ ആർ.സി നായർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി മോഡറേറ്ററായി കോട്ടയം ജില്ല യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ മാലിന്യ സംസ്കരണ സെമിനാറുകൾ നടന്നു.

Tags :