
നഖത്തിൽ പലപ്പോഴും ചെറിയ വെളുത്ത പാടുകളും വരകളും വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. പലരും ഇതിനെ നിസാരമായി കാണാറാണ് പതിവ്. അതുപോലെതന്നെ ഇത്തരത്തിലുള്ള വരകളും പാടുകളും വന്നാൽ എന്തോ ഭാഗ്യം വരുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ ഇതൊന്നുമല്ല യാഥാർത്ഥ്യം. ഇത് ശരീരം നിങ്ങൾക്ക് തരുന്ന ചില സൂചനകളാണ്.
നഖങ്ങളിലെ വെളുത്ത പാടുകള്‍ സാധാരണമാണ്. പൊതുവെ അപകടകരവുമല്ല. എന്നിരുന്നാലും, അവ ദിവസങ്ങള്‍ കഴിന്തോറും കൂടുന്നുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കരുതരുത്.
നഖങ്ങളിലോ കാൽവിരലുകളിലോ പ്രത്യക്ഷപ്പെടുന്ന വെളുത്ത പാടുകളും വരകളും ല്യൂക്കോണിച്ചിയ എന്ന അവസ്ഥയുടെ ലക്ഷണങ്ങളായിരിക്കാം. ഈ അവസ്ഥയിൽ നഖങ്ങളിൽ വെളുത്ത നിറം മങ്ങുന്നത്, പാടുകള്‍, വരകള്‍, നഖം മുഴുവനായോ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ് ല്യൂക്കോണിച്ചിയ. സാധാരണയായി ഇത് പരിക്കുകൾ, പാരമ്പര്യ (ജെനെറ്റിക്) ഘടകങ്ങൾ തുടങ്ങിയവയെ തുടർന്ന് സംഭവിക്കാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോഷകങ്ങളുടെ കുറവ് മൂലമവും ല്യൂക്കോണിച്ചിയ ഉണ്ടായേക്കാം. ഇവ പലപ്പോഴും സിങ്ക് കുറവ്, സെലിനിയം കുറവ്, അല്ലെങ്കില്‍ കുറഞ്ഞ പ്രോട്ടീൻ എന്നിവയുടെ ലക്ഷണമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ പോഷകങ്ങളുടെ അഭാവം നഖങ്ങളെ ദുർബലപ്പെടുത്തുകയും നഖങ്ങളില്‍ വെറുത്ത പാടുകള്‍ വരുന്നതിനും കാരണമാകും. നഖങ്ങളിലെ വെളുത്ത പാടുകള്‍ കുറെ നാള്‍ കാണുകയോ കൂടി വരികയാണോ ചെയ്താല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.