അദ്ധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കോയമ്പത്തൂരിലെ 48 യൂട്യൂബ് ചാനലുകൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

Spread the love


സ്വന്തം ലേഖകൻ

ചെന്നൈ: പീഡനത്തിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോയമ്പത്തൂരിലെ 48 യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്.

പോക്‌സോ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ വിവരങ്ങൾ പരസ്യമാക്കിയതിനാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാർത്ഥിനി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി അദ്ധ്യാപകൻ പീഡനത്തിനിരയാക്കുകയായിരുന്നു.അധ്യാപകനടക്കം രണ്ടുപേരുടെ പേരെഴുതി വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടി ജീവനൊടുക്കിയത്.

നാല് മാസം മുൻപ് പീഡന വിവരം സ്‌കൂൾ മാനേജ്‌മെന്റിനെ വിദ്യാർഥിനി അറിയിച്ചതിനെ തുടർന്ന് അധ്യാപകനെ സസ്‌പെൻസ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നുവെങ്കിലും കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.

കേസിൽ ചിന്മയ വിദ്യാലയ സ്‌കൂളിലെ അദ്ധ്യാപകൻ മിഥുൻ ചക്രവർത്തിയെയും, പ്രിൻസിപ്പലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.